വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ദുരന്തനിവാരണ കണ്‍ട്രോള്‍ റൂം തുടങ്ങണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ. ജയവര്‍മ്മ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡുമായി ബന്ധപ്പെട്ട് വാര്‍ഡ് നിരീക്ഷണ സമിതികള്‍ സജീവമാക്കണം. കോവിഡുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ സെല്ലിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണം. വടശേരിക്കര ചൊവ്വൂര്‍ കടവിലെ കടത്ത് പുനരാരംഭിക്കണം. എഴുമറ്റൂര്‍ പടുതോട് ബാസ്റ്റോ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം. റിന്യൂവല്‍ ലൈസന്‍സുകള്‍ കാലതാമസമില്ലാതെ പുതുക്കി നല്‍കാന്‍ വിവിധ വകുപ്പുകള്‍ നടപടിയെടുക്കണം. കൊറ്റനാട് സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പരാതിയില്‍ സര്‍ക്കാര്‍ ഇടപെടണം. കടമ്പനാട് പഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയിലെ കരാര്‍ സ്വകാര്യ സ്ഥാപനത്തിന് മാറ്റി നല്‍കിയതിനെ കുറിച്ച് കൃഷിവകുപ്പ് പരിശോധിക്കണമെന്നും ആന്റോ ആന്റണി എംപിയുടെ പ്രതിനിധി ആവശ്യപ്പെട്ടു.



