റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലൂസിയാനയിലും മിസിസിപ്പിയിലും അടിയന്തരാവസ്ഥ: യുഎസില്‍ നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്

August 30, 2021 - 11:40 am

വാഷിങ്ടണ്‍: അമേരിക്കയിലെ വിവിധയിടങ്ങളില്‍ നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ലൂസിയാനയിലും മിസിസിപ്പിയിലും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചുഴലികാറ്റില്‍ ഒരു മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലുമായി 10 ലക്ഷത്തോളം പേര്‍ക്ക് മാറിത്താമസിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലൂസിയാന ഇതുവരെ നേരിട്ടിട്ടുള്ള ശക്തമായ ചുഴലിക്കാറ്റുകളിലൊന്നാണ് ഐഡ. ശക്തമായ കാറ്റിനൊപ്പം കനത്തുപെയ്ത മഴയും ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. രക്ഷാ ദൗത്യം വേഗത്തിലാക്കാന്‍ അടിയന്തര നടപടികള്‍ക്ക് ജോ ബൈഡന്‍ നിര്‍ദേശം നല്‍കി.

200 കിലോമീറ്ററിലധികം വേഗത്തിലാണ് കാറ്റ് വീശുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഷെല്‍ ബീച്ചില്‍ 7അടി വെള്ളം ഉയര്‍ന്നിട്ടുണ്ട്. മിസിസിപ്പിയിലെ വേവ് ലാന്‍ഡില്‍ ആറ് അടിയും വെള്ളം ഉയര്‍ന്നു ലൂസിയാന പ്രവിശ്യയില്‍ വന്‍ നാശനഷ്ടമാണ് ചുഴലിക്കാറ്റ് വീശിയ ആദ്യ മണിക്കൂറുകളില്‍ തന്നെ ഉണ്ടായിരിക്കുന്നത്. പ്രദേശത്ത് നിന്ന് ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഏഴര ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *