റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഴിമതി ആരോപണം: അനില്‍ പരബിന് ഇ ഡി നോട്ടിസ്

August 30, 2021 - 11:49 am

മുംബൈ: മഹാരാഷ്ട്ര ഗതാഗത മന്ത്രിയും ശിവസേനാ നേതാവുമായ അനില്‍ പരബിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നോട്ടിസ് അയച്ചു. ചൊവ്വാഴ്ച ഇ ഡിക്കു മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. നേരത്തെ മുംബൈ പോലിസില്‍ നിന്ന് പിരിച്ചുവിട്ട സച്ചിന്‍ വാസേ നല്‍കിയ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഇഡിയുടെ നടപടി പ്രതീക്ഷിച്ചിരുന്ന റാവത്ത് രൂക്ഷമായാണ് ഇതിനോട് പ്രതികരിച്ചത്. ‘സബാഷ്! പ്രതീക്ഷിച്ചിരുന്നതു പോലെ കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ ജന്‍ ആശിര്‍വാദ് യാത്ര അവസാനിച്ചപ്പോഴേക്കും അനില്‍ പരബിന് ഇഡി നോട്ടീസ് കിട്ടിയിരിക്കുന്നു. മുകളിലുള്ള കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.നോട്ടിസ് അയച്ചതില്‍ ബിജെപിയുടെ പങ്കിനെക്കുറിച്ച് സൂചന നല്‍കിയ റാവത്ത് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രത്നഗിരിയാണെന്ന് പറഞ്ഞു. കൊങ്കണ്‍ ജില്ലയായ രത്നഗിരിയില്‍ നിന്നുള്ള മന്ത്രിയാണ് പരബ്. നടപടിയെ നിയമപരമായി തന്നെ നേരിടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *