റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്‌ ശേഷം നിയമ സഭ ജീവനക്കാരില്‍ നിരവധിപേര്‍ക്കd കോവിഡ്‌ ബാധിച്ചതായി കേരള ലെജിസ്ലേച്ചര്‍ സെക്ട്രട്ടേറിയറ്റ് അസോസിയേഷന്‍. സഭാസമിതി യോഗങ്ങള്‍ ഉള്‍പ്പടെ ഒഴിവാക്കി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന്‌ അസോസി.ഷേന്‍ ആവശ്യപ്പെട്ടു. കോവിഡ്‌ പടര്‍ന്നുപിടിക്കുന്ന ഗുരുതര സ്‌ഛിതി വിശേഷമാണ്‌ നിയമസഭ സെക്രട്ടറിയേറ്റില്‍ നിലവിലുളളത്‌.

രോഗബാധ റിപ്പോര്‍ട്ടു ചെയ്‌തപ്പോള്‍ തന്നെ ഇക്കാര്യം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍ നൂറിലധികം ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും കോവിഡ്‌ ബാധിതരായിരിക്കുന്ന സാഹചര്യത്തിലും രോഗ നിയന്ത്രണത്തിന്‌ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ ജീവനക്കാര്‍ ആശങ്കയിലാണെന്നും അിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *