റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാഹന കൈമാറ്റം ഇനി ‘വാഹന്‍ വെബ്‌’ വഴി

August 28, 2021 - 8:38 am

തിരുവനന്തപുരം : വാഹന കൈമാറ്റത്തിന്‌ എന്‍ഒസിക്കായി ഇനിമുതല്‍ ബാങ്കുകള്‍ കയറിയിറങ്ങേണ്ടതില്ലെന്ന്‌ ഗതാഗതവകുപ്പുമന്ത്രി ആന്റണി രാജു. ഇതിനായി ബാങ്കുകളെ ഗതാഗതവകുപ്പിന്റെ ‘വാഹന്‍വെബ്‌ സൈറ്റുമായി ബന്ധിപ്പിക്കും. വാഹനത്തിന്റെ ബാങ്കുവായ്‌പാ സംബന്ധമായ പൂര്‍ണ്ണവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാവുമെന്നും മന്ത്രി പറഞ്ഞു.

വാഹനങ്ങള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ബാങ്കില്‍ നിന്ന്‌ നോ ഒബ്‌ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുവാനും അത്‌ ആര്‍ടിഒ ഓഫീസില്‍ സമര്‍പ്പിക്കുവാനും അല്ലെങ്കില്‍ അത്‌ അപ്‌ലോഡ്‌ ചെയ്യാനും ഓണ്‍ലൈന്‍ സേവന ദാദാക്കളെ സമീപിക്കേണ്ടി വരുന്നതും വാഹന ഉടമകള്‍ക്ക്‌ ബുദ്ധിമുട്ടാണെന്ന്‌ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. അത്‌ കണക്കിലെടുത്താണ്‌ പുതിയ തീരുമാനം . ബാങ്ക്‌ ഹൈപ്പോത്തിക്കേഷന്‍ വിവരങ്ങളെല്ലാം വാഹന്‍സൈറ്റില്‍ ലഭ്യമാവും.

സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്‌ ,നാഷണല്‍ ഇന്‍ഫോര്‍മറ്റിക്ക്‌സ്‌ സെന്റര്‍,സംസ്ഥാന ബാങ്കേഴ്‌സ്‌ സമിതി എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ്‌ പുതിയ തീരുമാനം ഒരു മാസത്തിനുളളില്‍ വാഹന്‍ വെബ്‌ ലഭ്യമാക്കാനുളള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന്‌ ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയാതായി മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *