റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: നടന്നു വരുന്ന വികസന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണം: അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ

August 27, 2021 - 2:50 pm

പത്തനംതിട്ട: കോന്നി നിയോജകമണ്ഡലത്തില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തീരാനുള്ള പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് അഡ്വ.കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.
സ്പെഷ്യല്‍ ഡവലപ്പ്മെന്റ് ഫണ്ട് (എസ് ഡി എഫ്), അസറ്റ് ഡെവലപ്പ്മെന്റ് സ്‌കീം (എ ഡി എസ്) എന്നിവയില്‍ ഉള്‍പ്പെടുത്തി കോന്നി മണ്ഡലത്തില്‍ നടപ്പാക്കിവരുന്ന പ്രവൃത്തികളുടെ പുരോഗതി യോഗം ചര്‍ച്ച ചെയ്തു. പൂര്‍ത്തീകരിച്ച വര്‍ക്ക് ബില്‍ ബന്ധപ്പെട്ടവര്‍ ഒരാഴ്ചയ്ക്കകം കളക്ട്രേറ്റില്‍  സമര്‍പ്പിക്കുകയും പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം എംഎല്‍എ ഓഫീസുമായി ബന്ധപ്പെട്ട് നിശ്ചയിക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു.

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, എഡിഎം അലക്സ് പി. തോമസ്, എഡിസി ( ജനറല്‍) കെ.കെ. വിമല്‍രാജ്, ഫിനാന്‍സ് ഓഫീസര്‍ ഷിബു എബ്രഹാം, എല്‍ എസ് ജി ഡി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ഹരികുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *