റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊടിസുനിയെ അതീവ സുരക്ഷാ ജയിലിലേക്ക്‌ മാറ്റി

August 21, 2021 - 8:24 am

തൃശൂര്‍ : ആര്‍എംപി നേതാവ്‌ ടിപി ചന്ദ്രശേഖരന്‍ കൊലകേസിലെ മുഖ്യ പ്രതി കൊടിസുനിയുടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സെല്ലില്‍ നിന്നും കഞ്ചാവും മൊബൈല്‍ഫോണും പിടികൂടി .ഹെഡ്‌ സെറ്റ്‌ ഉപയോഗിച്ച ഫോണ്‍ വിളിക്കുന്നതിനിടെ 2021 ഓഗസ്‌റ്റ്‌ 19ന്‌ വ്യാഴാഴ്‌ച രാത്രിയാണ്‌ കത്രിക, മൊബൈല്‍, ട്രിമ്മര്‍, ബ്ലേഡ്‌ എന്നിവ കണ്ടെത്തിയത്‌.

സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സി ബ്ലോക്കില്‍ കൊടി സുനി ഒറ്റക്കാണ്‌ കഴിയുന്നത്‌. ഫോണ്‍ എവിടെനിന്നാണ്‌ ലഭിച്ചതെന്ന്‌ ഇതുവരെ പോലീസിന്‌ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൊടിസുനിയുള്‍പ്പെടയുളള കേസിലെ പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചതായി നേരത്തെയും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്ക്‌ പങ്കുണ്ടോയെന്നും അന്വേഷിക്കും.

മൊബൈല്‍ ഫോണടക്കം പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് കൊടിസുനിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനടുത്തുളള അതീവ സുരക്ഷാ ജയിലിലേക്ക മറ്റി .ഹൈടെക്ക്‌ സെല്ലില്‍ ക്യാമറ ഉള്‍പ്പെടയുളള നിരീക്ഷണ സംവിധാനങ്ങള്‍ ഉണ്ട്‌. മൊബൈല്‍ഫോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ കൂടുതല്‍ പരിശോധനക്കെത്തിയ ജയിലധികൃതരെ കൊടി സുനി ഭീഷണിപ്പെടുത്തി. തുടര്‍ന്ന ഏറെ നേരത്തെ ബലപ്രയോഗത്തിന്‌ ശേഷമാണ്‌ കൊടിസുനിയെ കീഴ്‌പ്പെടുത്തി വസ്‌തുക്കള്‍ കണ്ടെത്തിയത്‌. തൊട്ടടുത്തുളള സെല്ലിലെ തടവുകാരും ജയിലധികൃതര്‍ക്കെതിരെ രംഗത്തുവന്നതായി പറയപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *