റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അറുപഴഞ്ചാന്‍ ആശയങ്ങള്‍ പേറുന്ന തീവ്രവാദ സംഘടനയാണ്‌ താലിബാനെന്ന്‌ എ എ റഹീം

August 18, 2021 - 11:35 am

കോഴിക്കോട്‌ : അഫ്‌ഗാന്‍ ജനതക്ക്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും താലിബാനെ തളളിപ്പറഞ്ഞും ഡി.വൈ.എഫ്‌ഐ. അറുപിന്തിരിപ്പനും അറുപഴഞ്ചനുമായ ആശയങ്ങള്‍ പേറുന്ന ഒരു തീവ്രവാദ സംഘടനയാണ്‌ ചരിത്രത്തിലുടനീളം താലിബാനെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ എ റഹീം ഫേസ്‌ ബുക്കില്‍ കുറിച്ചു. ഒരുപരിഷ്‌കൃത സമൂഹത്തിനും ചേരുന്നതല്ല താലിബാന്റെ കാഴ്‌ചപ്പാടുകളെന്നും റഹീം വിമര്‍ശിച്ചു. അഫ്‌ഗാന്‍ ജനതക്ക്‌ ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് 2021 ഓഗസ്‌റ്റ്‌ 18ന്‌ ബുധനാഴ്‌ച മാനവ സൗഹൃത സദസുകള്‍ സംഘടിപ്പിക്കുമെന്നും റഹീം അറിയിച്ചു.

നജീബുളള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സോവിയറ്റ്‌ വിരുദ്ധതയിലൂന്നി അമേരിക്ക സൃഷ്ടിച്ചതാണ്‌ താലിബാന്‍. ഭീകരരെ സൃഷ്ടിക്കുന്നതും അതിനെയെല്ലാം വളര്‍ത്തുന്നതും സാമ്രാജ്യത്വം തന്നെയാണ്. മതഭീകരതയും ജനാധിപത്യ വിരുദ്ധതയും മുഖമുദ്രയാക്കിയ താലിബാന്‍ അമേരിക്കയുടെ ഉത്‌പ്പന്നമാണ്‌, റഹീം പറഞ്ഞു. 2001 മുതല്‍ അഫ്‌ഗാനിസ്ഥാനില്‍ പിടിമുറുക്കിയ അമേരിക്ക താലിബാനെ ഇല്ലാതാക്കാനാണ്‌ എന്ന വാദിച്ചിരുന്നെങ്കിലും 20 വര്‍ഷങ്ങള്‍ക്കുശേഷം അതേ താലിബാനെ അഫ്‌ഗാനിസ്ഥാനില്‍ അധികാരം ഏല്‍പ്പിച്ച്‌ മടങ്ങുകയാണ്‌ അവര്‍ ചെയ്‌തതെന്നും റഹീം വിമര്‍ശിച്ചു.അഫ്‌ഗാന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന്‌ (18.8.2021) എഎ റഹീം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *