അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പാലക്കാട്: കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കോഴ്സ് പ്രവേശനം

August 17, 2021 - 7:06 pm

പാലക്കാട്: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാര്‍ത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കേരള സര്‍വകലാശാലയുടെ ബിരുദ കോഴ്സുകളായ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.ബി.എ, ബി.സി.എ, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.കോം ഫിനാന്‍സ് തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സീറ്റുകളിലേക്ക് യൂണിവേഴ്സിറ്റിയിലും ബാക്കി 50 ശതമാനം സീറ്റുകളില്‍ കോളേജ് നേരിട്ടുമാണ് പ്രവേശനം നടത്തുന്നത്. യൂണിവേഴ്സിറ്റി സീറ്റുകളിലേക്ക് അപേക്ഷിക്കുന്നതിന് https://admissions.keralauniversity.ac.in ലെ സെല്‍ഫ് ഫിനാന്‍സിങില്‍ പ്രവേശിക്കുക. കോളേജ് സീറ്റുകളിലേക്ക്  https://ihrd.kerala.gov.in.cascaphttps://caskarthikapally.ihrd.ac.inwww.ihrdadmissions.org എന്നീ വെബ്സൈറ്റുകള്‍ മുഖേന അപേക്ഷിക്കാം. കോളേജ് സീറ്റിലേക്ക് അപേക്ഷിക്കുന്നതിന് മുന്‍പ് യൂണിവേഴ്സിറ്റി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കോളേജില്‍ ഹെല്‍പ് ഡെസ്‌ക് സേവനം ലഭ്യമാണെന്ന് പ്രിന്‍സിപ്പാല്‍ അറിയിച്ചു. ഫോണ്‍: 8547005018, 9495069307, 0479 2485370

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *