റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഓണക്കാലം സമൃദ്ധമാക്കാൻ റേഡിയോ കേരളയിൽ വൈവിധ്യമാർന്ന പരിപാടികൾ

August 17, 2021 - 7:18 pm

തിരുവനന്തപുരം: കരുതലിന്റെയും ഒരുമയുടെയും ഈ ഓണക്കാലം സമ്പന്നമാക്കാൻ റേഡിയോ കേരളയിൽ പ്രമുഖരെത്തുന്നു. രാഷ്ട്രീയം, സാംസ്‌കാരികം, സാഹിത്യം, സംഗീതം, സിനിമ, വിദ്യാഭ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരാണ് ഓണവിശേഷങ്ങളുമായി എത്തുന്നത്. പൂരാടം മുതൽ ചതയ ദിനം വരെ വൈവിധ്യമാർന്ന ഓണ പരിപാടികളാണ് റേഡിയോ കേരളയിൽ പ്രക്ഷേപണം ചെയ്യുന്നത്.

മന്ത്രി ജെ. ചിഞ്ചു റാണി, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, കെ പ്രേംകുമാർ എംഎൽഎ, ചിറ്റയം ഗോപകുമാർ എംഎൽഎ, സച്ചിദാനന്ദൻ, അശോകൻ ചരുവിൽ, മുരുകൻ കാട്ടാക്കട, വീരാൻകുട്ടി, ഇന്ദുമേനോൻ, ആര്യഗോപി, പ്രമോദ് പയ്യന്നൂർ, അലൻസിയർ, അനു സിത്താര, ഇർഷാദ്, ജയരാജ് വാര്യർ, ഗിന്നസ് പക്രു, ഔസേപ്പച്ചൻ, ജാസി ഗിഫ്റ്റ്, കാവാലം ശ്രീകുമാർ, കണ്ണൂർ ഷരീഫ്, രാജീവ് ആലുങ്കൽ, ശ്വേത മോഹൻ, ദലീമ, കല്ലറ ഗോപൻ, അഖില ആനന്ദ്, പ്രീത പി വി, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, പ്രീജ ശ്രീധരൻ, ഷൈനി വിൽസൺ, പ്രദീപ് പാണ്ടനാട്, ഇ സന്ധ്യ, പ്രൊഫ.വി.കാർത്തികേയൻ നായർ, സജി എം നരിക്കുഴി, ഡോ. അമൃത് ജി. കുമാർ, ഡോ. പൂർണ്ണിമ സി.സി എന്നിവരാണ് അതിഥികളായെത്തുന്നത്. റേഡിയോ കേരള കേൾക്കാൻ വെബ്സൈറ്റ്: www.radio.kerala.gov.inwww.radiokerala.co.in.
ആപ്പ് ഡൗൺലോഡ് ചെയ്യാൻ: https://play.google.com/store/apps/details?id=prd.com.radiowww.facebook.com/prdradiokerala.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *