റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അലിഗഢ് ജില്ലയുടെ പേര് ഹരിഗഢ് എന്നാക്കുന്നു

August 17, 2021 - 9:46 pm

ലഖ്നൗ: ഉത്തര്‍പ്രദേശിലെ അലിഗഢ് ജില്ലയുടെ പേര് മാറ്റി ഹരിഗഢ് എന്നാക്കുന്നു. അതു പോലെ മെയിന്‍പുരി ജില്ല മായന്‍ നഗറാക്കാനും യുപി സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് വിവരം. ഇരു ജില്ലകളുടെയും പേരുമാറ്റം നിര്‍ദേശിച്ച് അലിഗഢ്, മെയിന്‍പുരി ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. യുപി സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ ഇരു ജില്ലകളും പുതിയ പേരില്‍ അറിയപ്പെടും. അലിഗഢ്, മെയിന്‍പുരി ജില്ലാ പഞ്ചായത്തില്‍ ഭരണം ബിജെപിക്കാണ്. ഇരു ജില്ലാ പഞ്ചായത്തുകളുടെയും ആദ്യ യോഗത്തിലാണ് പേരുമാറ്റാനുള്ള തീരുമാനം എടുത്തത്. ജില്ലയുടെ പഴയ പേര് തന്നെ പുനഃ,സ്ഥാപിക്കാനുള്ള നടപടിയുടെ ഭാഗമാണ് പേരുമാറ്റമെന്ന്് ജില്ലാ ഭരണകൂടം വ്യക്തമാക്കി.ഫിറോസാബാദിന്റെ പേര് ചന്ദ്ര നഗര്‍ എന്നാക്കണമെന്ന് നിര്‍ദേശിച്ച് ഫിറോസാബാദ് ജില്ലാ പഞ്ചായത്തും അടുത്തിടെ പ്രമേയം പാസാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *