റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉന്നത വിദ്യാഭ്യാസരംഗം ശാക്തീകരിക്കും; മുഖ്യമന്ത്രി

August 17, 2021 - 8:34 pm

വയനാട്: ഉന്നത വിദ്യാഭ്യാസ രംഗത്തെ വലിയ തോതില്‍ ശാക്തീകരിച്ച് വൈജ്ഞാനിക സമൂഹത്തെ വാര്‍ത്തെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി ക്യാമ്പസ്സില്‍ ജന്തു ശാസ്ത്ര വിഭാഗം, മെന്‍സ് ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു.

കാലത്തിനനുസരിച്ച് പരിഷ്‌കരിച്ച വിദ്യാഭ്യാസ സമ്പ്രദായമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുക, അക്കാദമിക് അന്തരീക്ഷം മെച്ചപ്പെടുത്തുക, സാമൂഹിക നീതി ഉറപ്പുവരുത്തുന്ന തലത്തിലുള്ള വിദ്യാഭ്യാസനയം എന്നിവയാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് നൂതന കോഴ്‌സുകള്‍ ആരംഭിച്ചു. ബിരുന്താനന്തര കോഴ്‌സ്‌കളില്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു. അക്കാദമിക് നിലവാരം ഉയര്‍ത്തുക, ഗവേഷണത്തിന് കൂടുതല്‍ അവസരം നല്‍കുക തുടങ്ങിയ ഒട്ടനവധി പദ്ധതികളാണ് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

കേരത്തിലെ ഏക മള്‍ട്ടി ക്യാമ്പസ് സര്‍വകലാശാലയായ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാനന്തവാടി ക്യാമ്പസ് 1996ല്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററായി തുടങ്ങി. ജന്തു ശാസ്ത്ര പഠന വിഭാഗം, ഗ്രാമീണ ഗോത്ര വര്‍ഗ്ഗ പഠന കേന്ദ്രം, സസ്യ ശാസ്ത്ര പഠന വിഭാഗവുമായി പ്രാദേശിക ക്യാമ്പസ്സിന്റെ പൂര്‍ണതയിലെത്തിയിരിക്കുകയാണ്. കേരള സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി 4 കോടി രൂപ ചെലവില്‍ ജന്തു ശാസ്ത്ര പഠന വിഭാഗവും യു. ജി. സി ഫണ്ടില്‍ നിന്നും 2 കോടി രൂപ ചെലവില്‍ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടവും ആണ് ഉദ്ഘാടനം ചെയ്തത്. 23 ആണ്‍കുട്ടികള്‍ക്ക് താമസിക്കാന്‍ കഴിയുന്ന അറ്റാച്ചഡ് ഹോസ്റ്റലാണിത്. ഇതുവരെ സോഷ്യോളജി വിഭാത്തിലെ കെട്ടിടമായിരുന്നു ജന്തു ശാസ്ത്ര പഠന വകുപ്പ് പ്രവര്‍ത്തിച്ചിരുന്നത്. പുതിയ കെട്ടിടത്തിലെക്ക് മാറുന്നത്തോടെ വകുപ്പിന് കൂടുതല്‍ സൗകര്യങ്ങളാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *