റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സോളാര്‍ കേസ്; സിബിഐ അന്വേഷണത്തില്‍ ഭയമില്ലെന്ന് ഉമ്മന്‍ചാണ്ടി

August 17, 2021 - 5:43 pm

തിരുവനന്തപുരം: സോളാര്‍ കേസിലെ സിബിഐ അന്വേഷണത്തില്‍ ഭയമില്ലെന്ന് ഉമ്മന്‍ചാണ്ടി. ഇടത് സര്‍ക്കാരിന് ഒരു നടപടിയും സ്വീകരിക്കാനായില്ലെന്നും നിയമപരമായി നേരിടുമെന്നും ഉമ്മന്‍ ചാണ്ടി 17/08/21 ചൊവ്വാഴ്ച പറഞ്ഞു.

പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകള്‍ സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയിരുന്നു. സോളാര്‍ കേസില്‍ നാല് വര്‍ഷം കേരള പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും തെളിവുകള്‍ കണ്ടെത്താനായില്ല. ഈ കാര്യം ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി കേസ് സിബിഐക്ക് കൈമാറണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

പരാതിക്കാരി നേരിട്ട് കേസിന്റെ വിശദാംശങ്ങള്‍ ഡല്‍ഹി സിബിഐ ആസ്ഥാനത്തെത്തി കൈമാറുകയും ചെയ്തിരുന്നു. കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുകളില്ലെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *