റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താലിബാനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി ചൈന; സൗഹൃദത്തിന് തയ്യാറാണെന്ന് ചൈന

August 16, 2021 - 4:30 pm

കാബൂള്‍: താലിബാനുമായി സൗഹൃദത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച്‌ ചൈന. താലിബാന്‍ ഭരണത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് ചൈന. കാബൂള്‍ കീഴടക്കിയ താലിബാന്റെ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു ചൈന. അഫ്ഗാന്‍ ജനതയുടെ സ്വന്തം വിധി സ്വതന്ത്രമായി നിര്‍ണയിക്കാനുള്ള അവകാശത്തെ ചൈന ബഹുമാനിക്കുന്നുവെന്നും അഫ്ഗാനിസ്ഥാനുമായി സൗഹൃദപരവും സഹകരണപരവുമായ ബന്ധം വികസിപ്പിക്കാന്‍ തയ്യാറാണെന്നും വിദേശകാര്യ വക്താവ് ഹുവ ചുനിംഗ് 16/08/2021തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നിലവില്‍ അഫ്ഗാന്‍ ഭരിക്കുന്നത് താലിബാന്‍ ആണ്. ആയതിനാല്‍ ചൈന പരസ്യമായി പിന്തുണ നല്‍കുന്നത് താലിബാനാണെന്ന് വ്യക്തം. താലിബാന്റെ ശക്തിക്ക് പിന്നില്‍ ചൈന ആണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ചൈനയുടെ ഈ പരസ്യപ്രഖ്യാപനം.
അമേരിക്കയുടെ ബോംബര്‍ വിമാനങ്ങളെ നേരിടാന്‍ മിസൈലുകളും അത്യാധുനിക ആയുധങ്ങളും വേണമെന്ന് ആവശ്യപ്പെട്ട് താലിബാന്‍ വക്താക്കള്‍ അടുത്തിടെ ചൈന സന്ദര്‍ശിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *