റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: ഫെസിലിറ്റേഷന്‍ സെന്ററിന്റെയും ആധുനിക ബ്ലഡ് ബാങ്കിന്റെയും ഉദ്ഘാടനം ഓഗസ്റ്റ് 18ന്

August 16, 2021 - 10:42 pm

കൊല്ലം: എന്‍. എസ് സഹകരണ ആശുപത്രിയിലെ ഫെസിലിറ്റേഷന്‍ സെന്ററിന്റെയും ആധുനിക ബ്ലഡ് ബാങ്കിന്റെയും ഉദ്ഘാടനം ഓഗസ്റ്റ് 18ന് വൈകിട്ട് അഞ്ചിന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. 10 കൗണ്ടറുകളുള്ള റിസപ്ഷന്‍ ആന്‍ഡ് രജിസ്‌ട്രേഷന്‍ വിഭാഗം, 15 കൗണ്ടറുകളുള്ള മോഡുലാര്‍ ഫാര്‍മസി, 10 പുതിയ ഓഫീസ് സ്യൂട്ടുകള്‍ എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്. കമ്പോണന്റ് സെപ്പറേഷന്‍ സംവിധാനങ്ങള്‍ അടങ്ങുന്നതാണ് രക്തബാങ്ക്. ചടങ്ങില്‍ എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനാകും. മേയര്‍ പ്രസന്ന ഏണസ്റ്റ്, സഹകരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി.എസ് രാജേഷ് എന്നിവരാണ് വിശിഷ്ടാതിഥികള്‍. കെ. ഡി. സി. എച്ച്. എസ് പ്രസിഡന്റ് പി. രാജേന്ദ്രന്‍ സ്വാഗതം പറയും. സെക്രട്ടറി പി. ഷിബു റിപ്പോര്‍ട്ട് അവതരിപ്പിക്കും. കേരളബാങ്ക് ഡയറക്ടര്‍ ജി. ലാലു, തൊടിയൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് തൊടിയൂര്‍ രാമചന്ദ്രന്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ബി. എസ് പ്രവീണ്‍ ദാസ്, കെ. ഡി. സി. എച്ച്. എസ് വൈസ് പ്രസിഡന്റ് എ. മാധവന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *