തിരുവനന്തപുരം ; യോഗ്യതാ മാനദണ്ഡങ്ങള്‍ അ്‌ട്ടിമറിച്ച് പിആര്‍ഡിയിലെതന്നെ ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാരെ ഇന്‍ഫര്‍മേഷന്‍ ഓഫീസറാക്കാനുളള നീക്കം വന്‍ വിവാദമായി . ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടി .എന്നാല്‍ സ്‌പെഷല്‍ റൂള്‍ പരിഷ്‌ക്കരണത്തിനുളള കരട് തയ്യാറാക്കുക മാത്രമാണ് ചെയ്‌തിട്ടുളളതെന്നാണ് പിആര്‍ഡിയുടെ വിശദീകരണം. പിആര്‍ഡി ഡയറക്ടര്‍ക്കുവേണ്ടി അഡീഷണല്‍ ഡയറക്ടറാണ് പൊതുഭരണവകുപ്പിന് മറുപടി നല്‍കിയത്. 2019ല്‍ പിആര്‍ഡിയിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ ശുപാര്‍ശ പ്രകാരം പായ്‌ക്കര്‍,സ്വീപ്പര്‍, ,ഓഫീസ് അസിസ്‌റ്റന്റ് തസ്‌തികയിലുളള ബിരുദം യോഗ്യതയുളളവരെ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നിയമിക്കാമെന്ന ഒരാലോചന മാത്രമാണ് നടന്നതെന്നാണ് വിശദീകരണം.
സ്‌പെഷല്‍ റൂള്‍ പരിഷ്‌കക്രണത്തിന് മുന്നോടിയായി വകുപ്പിലെ എല്ലാ വിഭാഗം ജീവനക്കാരുടെയും അഭിപ്രായം തേടുമെന്നും വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. . ഹൈക്കോടതി വിധി മറികടന്നാണ് ലാസ്‌റ്റ്‌ഗ്രേഡ് ജീവനക്കാരെ തസ്‌തിക മാറ്റം വഴി അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്‌തികയില്‍ നിയമിക്കാന്‍ നീക്കം നടന്നത്.ബിരുദവും രണ്ടുവര്‍ഷം മാധ്യമരംഗത്തെ പൂര്‍ണസമയ പ്രവൃത്തി പരിചയവുമാണ് അസിസറ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറാവാന്‍ യോഗ്യതയെന്നിരിക്കെയാണ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ തസ്‌തികമാറ്റം വഴി അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നിയമിക്കാന്‍ വകുപ്പിലെ ചില ഉന്നത് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. വകുപ്പിലെ യോഗ്യതയില്ലാത്ത ചില ജീവനക്കാര്‍ വ്യാജമായി മാധ്യമ പ്രവര്‍ത്തന പരിചയ സര്‍ട്ടിഫിക്കറ്റ് കൈവശപ്പെടുത്തിയതായും ആരോപണമുണ്ട്..

