ന്യൂഡല്‍ഹി : കോവിഡിന്റെ പാശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലുളള വ്യത്യസ്ഥ രീതിയിലുളള യാത്രാമാനദണ്ഡങ്ങള്‍ക്ക് ഏകീകൃത മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉടനുണ്ടാകും. വിവിധ രീതിയിലുളള മാനദണ്ഡങ്ങള്‍ യാത്രതക്കാരെ വലക്കുന്നുണ്ടെന്നും ഇതിന് അറുതി വരുത്താന്‍ അടിയന്തിരമായ നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ റുപീന്ദര്‍ ബ്രാര്‍ അറിയിച്ചു. ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയ്‌മ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്‌ട്രി സംഘടിപ്പിച്ച ഇ- കോണ്‍ക്ലേവില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അഭ്യന്തര യാത്രകള്‍ എല്ലാം സംസ്ഥാനങ്ങളിലും സന്തുലിതമാവണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതിനായിട്ടുളള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഇത്ത്സം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് ഉടന്‍ നിര്‍ദ്ദേശം നല്‍കുമെന്നും ഡയറക്ടര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ രാജ്യത്തെ പലസംസ്ഥാനങ്ങളും വ്യത്യസ്ഥങ്ങളായ നിബന്ധനകളാണ് യാത്രക്കാര്‍ക്കായി പുറപ്പെടുവിച്ചിട്ടുളളത്. ചില സംസ്ഥാനങ്ങള്‍ വാക്‌സിന്‍ എടുത്താല്‍ പ്രവേശനം അനുവദിക്കും. എന്നാല്‍ ചിലയിടങ്ങളില്‍ ഇതിന് പുറമേ ആര്‍ടിപിസിആര്‍ നിര്‍ബന്ധമാണ്. .ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇത്തരം നിബന്ധനകള്‍ അധികമുളളത്. എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതോടൊപ്പം അന്താരാഷ്ട്ര യാത്രകള്‍ വീണ്ടും ആരംഭിക്കാന്‍ ആരോഗ്യ മന്ത്രാലയവുമായി ചര്‍ച്ച തുടരുകയാണ്. യാത്രക്കാര്‍ക്കായി പരമ്പരാഗത ടൂറിസ്റ്റ് കേന്ദ്രങ്ങളോടൊപ്പം പുതിയ ലക്ഷ്യ സ്ഥാനങ്ങളും തയ്യാറാക്കുന്നുണ്ട. ന്യൂജന്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിമാനത്താവളങ്ങളില്‍ ക്യാമ്പയിനുകള്‍ നടത്തുമെന്നും ഡയറക്‌ടര്‍ ജനറല്‍ വ്യക്തമാക്കി.



