മലപ്പുറം : എആര്‍ സഹകരണ ബാങ്കിലെ കൂടുതല്‍ തിരിമറികള്‍ പുറത്ത്. ഇടപാടുകാര്‍ അറിയാതെ അവരുടെ അക്കൗണ്ടുകള്‍ വഴി ലക്ഷങ്ങളുടെ പണമിടപാട് ബാങ്ക് അധികൃതര്‍ നടത്തിയതായി കണ്ടെത്തി. കണ്ണമംഗലം -സ്വദേശിയും അംഗണവാടി ടീച്ചറുമായ ദേവിയുടെ അക്കൗണ്ട് വഴിയാണ് 80 ലക്ഷം രൂപ മാറിയെടുത്തിരിക്കുന്നത്.
ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചപ്പോഴാണ് ഇങ്ങനെയൊരു തട്ടിപ്പിനെക്കുറിച്ച് ടീച്ചര്‍ അറിയുന്നത്. തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് തിരൂരങ്ങാടി പോലീസില്‍ ദേവി ടീച്ചര്‍ പരാതി നല്‍കി. മറ്റുപല അക്കൗണ്ടുകളിലും സമാനമായ തിരിമറികള്‍ നടന്നിട്ടുണ്ടെന്നാണ് സംശയം. ഇടപാടുകളെക്കുറിച്ച് സഹകരണ വകുപ്പും അന്വേഷണമാരംഭിച്ചു.