അമ്മയും മകളും ഷോക്കേറ്റ്‌ മരിച്ചു

തിരുവനന്തപുരം : ഷോക്കേറ്റ കൊച്ചുമകളെ രക്ഷിക്കാനെത്തിയ അമ്മയും മകളും മരിച്ചു. തിരുവനന്ത പുരം തിരുവല്ലത്താണ്‌ സംഭവം. ഹെന്ന മോഹന്‍(60), മകള്‍ നീതുമോഹന്‍ (27)എന്നിവരാണ്‌ മരിച്ചത്‌. അമ്മ ഹെന്നയുടെ വീടിന്‌ സമീപത്ത്‌ താമസിക്കുന്ന മകള്‍ നീതു മക്കളുമൊത്ത്‌ അമ്മയെ കാണാന്‍ എത്തിയതായിരുന്നു.വീടിന്‌ സമീപം കളിച്ചുകൊണ്ടിരുന്ന ഇളയകുട്ടി വീട്ടിലെ എര്‍ത്ത്‌ വയറില്‍ പിടിച്ചതിനെ തുടര്‍ന്ന്‌ വൈദ്യുതാഘാതമേറ്റു. കുട്ടിയെ രക്ഷിക്കാന്‍ ഓടിയെത്തിയ ഹെന്നക്കും നീതുവിനും ഷോക്കേല്‍ക്കുകയായിരുന്നു.

ശബ്ദം കേട്ട്‌ ഓടിയെത്തിയ നാട്ടുകാര്‍ ഷോക്കേറ്റ്‌ വീണുകിടക്കുകയായിരുന്ന ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയും ആശുപത്രിയില്‍ ചികിത്സയിലാണ്‌. കുട്ടിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്നാണ്‌ ലഭ്യമായ വിവരം.

Share
അഭിപ്രായം എഴുതാം