റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ രാജി ഭീഷണിയുമായി രണ്ടു മന്ത്രിമാര്‍. മന്ത്രി ആനന്ദ് സിംഗും എംടിബി നാഗരാജുമാണ് ഭീഷണി മുഴക്കിയത്. ആനന്ദ് സിംഗിന് ലഭിച്ച പരിസ്ഥിതി-ടൂറിസം വകുപ്പ് മാറ്റി വനം, ഊര്‍ജ വകുപ്പുകളോ പൊതുമരാമത്ത് വകുപ്പോ നല്‍കണമെന്നാണ് ആവശ്യം. അതുപോലെ മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന്‍ വകുപ്പിന് പകരം പാര്‍പ്പിട വകുപ്പ് ലഭിക്കണമെന്നാണ് എംടിബി നാഗരാജു വ്യക്തമാക്കുന്നത്. അതേസമയം, മന്ത്രി സ്ഥാനം ലഭിക്കാത്ത നേതാക്കളായ സിപി യോഗേശ്വര്‍, രമേശ് ജാര്‍ക്കിഹോളി, എംപി രേണുകാചാര്യ, അരവിന്ദ് ബെള്ളാഡ്, ബസനഗൗഡ പാട്ടീല്‍ യത്നാല്‍, ശ്രീമന്ത് പാട്ടീല്‍, മഹേഷ് കുമത്തള്ളി തുടങ്ങിയവര്‍ ഡല്‍ഹിയില്‍ തന്നെ തുടരുകയാണ്.

സഖ്യസര്‍ക്കാരില്‍നിന്നും വിമത നീക്കം നടത്തിയ ബിജെപിയിലെത്തിയ 17 നേതാക്കളില്‍ ഉള്‍പ്പെടുന്നവരാണ് ആനന്ദ് സിങും നാഗരാജും. ആനന്ദ് സിംഗുമായി കൂടിക്കാഴ്ച നടത്തിയെന്നും പ്രശ്ന പരിഹാരത്തിന് കേന്ദ്ര നേതാക്കളുമായി സംസാരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *