റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് ഡെല്‍റ്റ വ്യാപനം; 47 ഉദ്യോഗസ്ഥർക്കെതിരെ നടപടി

August 12, 2021 - 7:48 am

ബീജിംഗ്:  രാജ്യത്ത് അടുത്തിടെ കൊവിഡിന്‍റെ ഡെൽറ്റ വകഭേദം വ്യാപിച്ചതിന് 47 ഉദ്യോഗസ്ഥർക്കെതിരെ നടപടി.

ചിലരെ കസ്റ്റഡിയിലെടുക്കുകയും മറ്റ് ചിലരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് രോഗ വ്യാപനം ഉണ്ടാകാന്‍ കാരണമെന്നാണ് അധികൃതരുടെ നിലപാട്.

ചൈനയില്‍ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വീണ്ടും പിടിമുറുക്കിയതിനെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.  രാജ്യതലസ്ഥാനമായ ബീജിംഗിൽ കടുത്ത യാത്രാ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രോഗസാദ്ധ്യത കൂടുതലുളള മേഖലയിലെ ജനങ്ങൾക്ക് ട്രെയൻ, ഫ്‌ളൈറ്റ് ടിക്കറ്റുകൾ നൽകില്ല. ഹെൽത്ത് കോഡ് വഴിയാണ് യാത്രകൾ ക്രമീകരിക്കുന്നത്. രോഗവ്യാപനം കൂടുതലുളള മേഖലയിൽ മഞ്ഞ കോഡും കുറവുളള മേഖലയിൽ പച്ച കോഡും നല്‍കി. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *