റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: 60 വയസിനു മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ഉടന്‍ പൂര്‍ത്തിയാകും- ജില്ലാ കലക്ടര്‍

August 10, 2021 - 7:28 pm

കൊല്ലം: 60 വയസിനു മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ ഈ ആഴ്ചയോടെ പൂര്‍ത്തിയാക്കാമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ഈ വിഭാഗത്തില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ ഉള്ളവരോ അവരുടെ ബന്ധുക്കളോ തൊട്ടടുത്തുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം എന്നും അറിയിച്ചു. 45 വയസിനു മുകളില്‍ പ്രായമുള്ളവരുടെ ഓഗസ്റ്റ് 11 വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ വിവരം ചുവടെ.

കോവിഷീല്‍ഡ്- കുണ്ടറ, കടയ്ക്കല്‍, നെടുങ്ങോലം, നീണ്ടകര, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍, ശാസ്താംകോട്ട താലൂക് ആശുപത്രികള്‍, ഗവ.വിക്‌ടോറിയ ആശുപത്രി, കൊല്ലം മെഡിക്കല്‍ കോളേജ്, കോര്‍പ്പറേഷന്‍ സ്റ്റേഡിയം, എ.ആര്‍.ക്യാമ്പ്, ആശ്രാമം, എഴുകോണ്‍ ഇ.എസ്.ഐ ആശുപത്രികള്‍, കടപ്പാക്കട ടി.കെ.ഡി.എം സ്‌കൂള്‍, മുതുപിലാക്കാട് എല്‍.വി.എല്‍.പി.എസ്, മുളങ്കാടകം വെസ്റ്റ് ക്വയിലോണ്‍ എച്ച്.എസ്, വാടി സെന്റ് ആന്റണീസ് എല്‍.പി.എസ്, പുനലൂര്‍ സ്‌നാനഘട്ടം, ചിറ്റൂര്‍ യു.പി.എസ്, കൊറ്റംകുളങ്ങര ജി.വി.എച്ച്.എസ്.എസ്, വടക്കേവിള പഞ്ചായത്ത് എല്‍.പി.എസ്, കോയിക്കല്‍ എച്ച്.എസ്.എസ്, മുണ്ടയ്ക്കല്‍ അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രം, അലയമണ്‍, ഇടമുളയ്ക്കല്‍, കരവാളൂര്‍, പാരിപ്പള്ളി, പൊഴിക്കര, ആര്യങ്കാവ്, ഈസ്റ്റ് കല്ലട, മണ്‍ട്രോതുരുത്ത്, പേരയം, പെരിനാട്, ആലപ്പാട്, എഴുകോണ്‍, പൂയപ്പള്ളി, കുമ്മിള്‍, മടത്തറ, വള്ളികാവ്, ഇരവിപുരം, തൃക്കോവില്‍വട്ടം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂര്‍, കുന്നത്തൂര്‍, വെസ്റ്റ് കല്ലട, തേവലക്കര, കിളികൊല്ലൂര്‍, ശക്തികുളങ്ങര, തൃക്കരുവ, ഇട്ടിവ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍. ചവറ, കലയ്ക്കോട്, നെടുമണ്‍കാവ്, നിലമേല്‍, ഓച്ചിറ, പാലത്തറ, മയ്യനാട്, പത്തനാപുരം, ശൂരനാട് നോര്‍ത്ത്, തെക്കുംഭാഗം, തൃക്കടവൂര്‍, വെളിനല്ലൂര്‍ സാമൂഹികരോഗ്യ കേന്ദ്രങ്ങള്‍.

ചവറ, എസ്.എന്‍.പുരം, തെന്മല, പെരുമണ്‍, മാങ്കോട് ചിതറ, വിളക്കുടി, ചടയമംഗലം കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കോവാക്‌സിന്‍- കരുനാഗപ്പള്ളി ടൗണ്‍ ക്ലബ്, ഏരൂര്‍, ചിറക്കര, മേലില, മൈലം, തലച്ചിറ, തഴവ, തൊടിയൂര്‍, നെടുവത്തൂര്‍, കൊറ്റങ്കര, മാങ്കോട് പത്തനാപുരം, തലവൂര്‍, പോരുവഴി, ശൂരനാട് സൗത്ത്, ഇളമാട് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍. അഞ്ചല്‍, നെടുമ്പന, കുളക്കട, കുളത്തൂപ്പുഴ മൈനാഗപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍. ചാത്തന്നൂര്‍, ഉമ്മന്നൂര്‍, വെളിയം, കെ.എസ്.പുരം, ഇളമ്പള്ളൂര്‍ കുടുംബാരോഗ്യകേന്ദ്രങ്ങള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *