റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓണത്തിന് ഒരു മുറം പച്ചക്കറി : കഞ്ഞിക്കുഴി പഞ്ചായത്തില്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

August 8, 2021 - 9:01 pm

ആലപ്പുഴ: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി  കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ കൃഷി ചെയ്ത കാര്‍ഷിക വിളകളുടെ പഞ്ചായത്ത്തല വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിച്ചു. അയ്യപ്പഞ്ചേരി സ്വദേശിയും യുവ കര്‍ഷകനുമായ ഉദയകുമാറിന്റെ കൃഷിയിടത്തിലാണ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്. പയര്‍, വെണ്ട, മുളക്,തക്കാളി എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തത്. 

പദ്ധതിയുടെ ഭാഗമായി പാട്ടത്തിനെടുത്ത രണ്ടേക്കറിലാണ് ഉദയകുമാര്‍ കൃഷി ചെയ്തത്. ജൂണ്‍ 15ന് കൃഷി വകുപ്പ് മന്ത്രി പി. പ്രാസാദ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഉദയകുമാറിന്റെ കൃഷിയിടത്തില്‍ നിര്‍വഹിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ്‌കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈരഞ്ജിത്ത്, കൃഷി അസിസ്റ്റന്റുമാരായ വി. ടി. സുരേഷ്, പി. എസ്. അനില എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *