റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വ്യാജ ഡിവൈഎസ്‌പി വലയില്‍

August 4, 2021 - 11:49 am

കുമളി ; തമിഴ്‌നാട്‌ പോലീസിനെ കബളിപ്പിച്ച്‌ കറങ്ങി നടന്ന വ്യാജ ഡിവൈഎസ്‌പിയെ കേരളാ പോലീസ്‌ കുരുക്കി. ചെന്നൈ സ്വദേശി സി.വിജയന്‍(41) ആണ്‌ കേരളാ പോലീസ്‌ വിവരം അറിയച്ചതിനെ തുടര്‍ന്ന്‌ ഡിണ്ടിഗല്‍ ജില്ലയിലെ പട്ടിവീരന്‍പെട്ടിയില്‍ തമിഴ്‌നാട്‌ പോലീസിന്റെ പിടിയിലായത്‌. 2 മൊബൈല്‍ ഫോണുകളും തമിഴ്‌നാട്‌ പോലീസിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും പിസ്റ്റള്‍ രൂപത്തിയുളള എയര്‍ ഗണ്ണും ഒരുജോടി പോലീസ്‌ യൂണിഫോമും ഇയാളുടെ വാഹനത്തിലുണ്ടായിരുന്നു.

പോലീസ്‌ എന്നെഴുതിയ വാഹനത്തില്‍ ഇയാള്‍ കഴിഞ്ഞ ദിവസം കമളി ചെക്ക് പോസ്‌റ്റ്‌ കടന്ന്‌ കേരളത്തിലെത്തി. തമിഴ്‌നാട്‌ പോലീസ്‌ വ്യാപകമായി ഉപയോഗിക്കുന്ന വെളള ജീപ്പിലായിരുന്നു യാത്ര. തനിയെ വാഹനമോടിച്ചെത്തിയ ഇയാള്‍ കട്ടപ്പന സ്റ്റേഷനിലെത്തി ഡിവൈഎസ്‌പി പിഎ നിഷാര്‍മോനെ പരിചയപ്പെട്ടു. മടങ്ങാന്‍ തുടങ്ങുമ്പോള്‍ പോലീസ്‌ സ്‌റ്റേഷന്റെ ചിത്രം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഡിവൈഎസ്‌പി തമിഴ്‌നാട്‌ പോലീസുമായി ബന്ധപ്പെട്ടപ്പോഴാണ്‌ ഇങ്ങനെയൊരു പോലീസ്‌ ഉദ്യോഗസ്ഥന്‍ അവിടെ ഇല്ലെന്നറിഞ്ഞത്‌. ഇതിനിടെ കേരളത്തില്‍ നിന്നയാള്‍ തിരിച്ചുപോയി കഴിഞ്ഞിരുന്നു. കേരള പോലീസ്‌ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡിണ്ടിഗല്‍ ജില്ലയില്‍ വച്ച് തമിഴിനാട്‌ പോലീസ്‌ ഇയാളെ പിടികൂടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *