പത്തനംതിട്ട: പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ കൊല്ലം ജില്ലയില്‍ കുളത്തൂപ്പുഴ ചോഴിയക്കോട് പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആറ് മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ ഒഴിവുകള്‍ നികത്തുന്നതിനായി പട്ടികവര്‍ഗ, പട്ടികജാതി, ജനറല്‍ വിഭാഗത്തില്‍ നിന്നുളള കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വാര്‍ഷികവരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാം. ഫോണ്‍: 7736855460, 9446085395, 6282371951