കൊട്ടാരക്കര : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വാളകം ആണ്ടൂര്‍ ശാലിനിവിലാസം വീട്ടില്‍ ശശി (56) ആണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്.
പെണ്‍കുട്ടിയോട് ഇയാള്‍ പണം കടം ചോദിച്ചിരുന്നെന്നും അത് നല്‍കാത്തതിലുളള വിരോധം നിമിത്തമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും അയാള്‍ പോലീസിനോട് പറഞ്ഞു. ദേഹോപദ്രവം ഏല്‍പ്പിച്ചശേഷം തറയില്‍ തളളിയിട്ട് ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

