റിയാദ് : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദി അറേബ്യയില്‍ മരിച്ചു. ഇടുക്കി രാമക്കല്‍മേട് കല്ലാര്‍ പട്ടംകോളനി സ്വദേശി പനവിളയില്‍ കോമളന്‍ കുട്ടപ്പനാണ് (58) മരിച്ചത്. മൂന്നര പതിറ്റാണ്ടായി പ്രവാസിയായിരുന്നു. ദമാമില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.
രണ്ടാഴ്‌ചയായി ന്യൂമോണിയാ ബാധിച്ച് ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. 2021 ജൂലൈ 31 ശനിയാഴ്‌ച രാവിലെയാണ് മരിച്ചത്. ഭാര്യ: ബിന്ദു. മക്കള്‍ : സരിഗ,സരിന്‍. മരുമകന്‍ : രാഹുല്‍. ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്‌കരിക്കുന്നതിനുളള നടപടികള്‍ സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.