റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെഗാസസ് കമ്പനിയില്‍ പരിശോധന നടത്തി ഇസ്രയേല്‍

July 31, 2021 - 9:45 am

ന്യൂഡല്‍ഹി: പെഗാസസ് ചാരസോഫ്റ്റ്വേര്‍ പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ സോഫ്റ്റ്വേര്‍ നിര്‍മാതാക്കളായ എന്‍.എസ്.ഒ. ഗ്രൂപ്പിന്റെ ഓഫീസില്‍ പരിശോധന നടത്തിയെന്ന് അറിയിച്ച് ഇസ്രയേല്‍.ഇസ്രയേല്‍ പ്രതിരോധമന്ത്രാലയത്തമാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പരിശോധനാ വിവരം അറിയിച്ചത്. അതിനിടെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഫ്രഞ്ച് മാധ്യമം മീഡിയാപാര്‍ട്ടിലെ രണ്ടു മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ പെഗാസസ് ഉപയോഗിച്ചു ചോര്‍ത്തിയെന്ന് ഫ്രാന്‍സിലെ ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സിയായ എ.എന്‍.എസ്.എസ്.ഐ. സ്ഥിരീകരിച്ചിട്ടുണ്ട്.പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഒരു സര്‍ക്കാര്‍ ഏജന്‍സി സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ഇസ്രയേലി ചാര സോഫ്റ്റ്വേര്‍ ഉപയോഗിച്ച് ലോകവ്യാപകമായി ഫോണ്‍ചോര്‍ത്തല്‍ നടക്കുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ട 17 രാജ്യാന്തര മാധ്യമകൂട്ടായ്മയിലെ അംഗമാണ് മീഡിയാപാര്‍ട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *