ന്യൂഡല്‍ഹി: കേന്ദ്ര ഐ.ടി. നിയമഭേദഗതി ചെയ്ത് വാട്സ്ആപ്പും ഫെയ്സ്ബുക്കും സമര്‍പ്പിച്ച ഹര്‍ജികളില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വാദം 27ന് നടക്കും.സന്ദേശത്തിന്റെ ഉറവിടം വ്യക്തമാക്കുന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ക്കെതിരേയാണ് ഹര്‍ജി.കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സാവകാശം തേടിയതിനേത്തുടര്‍ന്നാണു കോടതി കേസ് 27ലേക്ക് മാറ്റിയത്. സന്ദേശത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന നിബന്ധന ജനങ്ങളുടെ സ്വകാര്യതാവകാശം ലംഘിക്കുന്നതാണെന്നു വാട്സ്ആപ് ആരോപിച്ചു. ഉപയോക്താക്കള്‍ക്കു സുരക്ഷ ഉറപ്പാക്കുക, നിയമപ്രകാരം ആവശ്യപ്പെട്ടാല്‍ മാത്രം വിവരങ്ങള്‍ നല്‍കുക തുടങ്ങിയ പ്രായോഗികകാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും വാട്സ്ആപ് വക്താവ് വ്യക്തമാക്കി.



