ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ഇനി ഇംഗ്ലീഷില്‍ മാത്രമല്ല മലയാളമടക്കമുള്ള പ്രാദേശിക ഭാഷകളിലും ലഭിക്കും. പ്രാദേശിക ഭാഷകളില്‍ ആധാര്‍ കാര്‍ഡ് ഇറക്കാനുള്ള സംവിധാനമാണ് യു.ഐ.ഡി.എ.ഐ ഒരുക്കിയിരിക്കുന്നത്. അതേസമയം, നിലവിലെ കാര്‍ഡ് മാറ്റി മറ്റൊരു ഭാഷയില്‍ ലഭ്യമാക്കാന്‍ ഓണ്‍ലൈനിലൂടെ അപേക്ഷ നല്‍കണം.സൈറ്റ് സന്ദര്‍ശിച്ച് അപ്ഡേറ്റ് ആധാര്‍ എന്ന സെഷനിലൂടെ ഭാഷ മാറ്റാം. ഇതിനായി പന്ത്രണ്ട് അക്ക ആധാര്‍ നമ്പര്‍ നല്‍കണം. ഒ.ടി.പി. അയയ്ക്കാനുള്ള ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊെബെല്‍ ഫോണില്‍ ഒ.ടി.പി. കിട്ടും. അതുപയോഗിച്ച് അപ്ഡേറ്റ് ഡെമോഗ്രാഫിക് ഡേറ്റ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങളും ഭാഷയുമടക്കം പുതുക്കാം.