മുംബൈ: കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗ പ്രതിസന്ധികളെ തുടര്‍ന്ന് രാജ്യാന്തര നാണയ നിധി (ഐ.എം.എഫ്.) 2021-22 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 12.5 ശതമാനത്തില്‍ നിന്ന് 9.5 ശതമാനമായി കുറച്ചു. ഐ.എം.എഫ്. നടത്തിയ വളര്‍ച്ചാ പ്രവചനങ്ങളെ ഏറ്റവും വലിയ ഇടിവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലാണ് പ്രവചിക്കുന്നത്. കോവിഡ് അധികരിച്ച രണ്ട് വര്‍ഷങ്ങളില്‍ ജി.ഡി.പിയുടെ 10 ശതമാനത്തിലധികം ഇന്ത്യയ്ക്ക് നഷ്ടമാക്കിയെന്നു ഈ പ്രവചനങ്ങള്‍ അര്‍ത്ഥമാക്കുന്നു.പകര്‍ച്ചവ്യാധി ഇല്ലായിരുന്നുവെങ്കില്‍ സാധാരണ വളര്‍ച്ച പ്രതിവര്‍ഷം ആറ് ശതമാനമാകുമായിരുന്നു. ഐ.എം.എഫ്. കണക്കാക്കുന്നതനുസരിച്ച് ഈ രണ്ട് വര്‍ഷത്തേക്ക് ഇന്ത്യയുടെ ജി.ഡി.പി. ഏകദേശം 10.9 ശതമാനം പിന്നിലാകും.എന്നാല്‍, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഐ.എം.എഫ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2021 ഏപ്രിലില്‍ പ്രതീക്ഷിച്ച 6.9 ശതമാനത്തില്‍ നിന്ന് 8.5 ശതമാനമായി ഉയര്‍ത്തി നിശ്ചയിച്ചു. 1.6 ശതമാനം പോയിന്റ് പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് ഉയര്‍ത്തിയത്.ഐ.എം.എഫിന്റെ ഏറ്റവും പുതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് (ഡബ്ല്യു.ഇ.ഒ.) അനുസരിച്ച് ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്ക് ആറ് ശതമാനമായി തുടരും.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച: 12.5 ശതമാനത്തില്‍ നിന്ന് 9.5 ശതമാനമാക്കി രാജ്യാന്തര നാണയ നിധി
