ന്യൂഡല്‍ഹി: ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, ബംഗാളി എന്നീ പ്രാദേശിക ഭാഷകളില്‍ ഇനി എന്‍ജിനീയറിങ് പഠിക്കാം.എട്ടു സംസ്ഥാനങ്ങളിലെ 14 എന്‍ജിനീയറിങ് കോളജുകളിലായിയാണ് പ്രാദേശിക ഭാഷകളില്‍ കോഴ്സുകള്‍ നടത്തുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.11 ഇന്ത്യന്‍ ഭാഷകളിലേക്ക് എന്‍ജിനീയറിങ് കോഴ്സുകള്‍ പരിഭാഷപ്പെടുത്താനുള്ള ഉപകരണം സാധ്യമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയ വിദ്യാഭ്യാസനയത്തിന്റെ(എന്‍.ഇ.പി.) ഒന്നാം വാര്‍ഷികത്തില്‍ രാജ്യമെമ്പാടുമുള്ള വിദ്യാഭ്യാസ വിചക്ഷണര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോന ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.