ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സിലെ പുരുഷ ഹോക്കിയിൽ ഇന്ത്യ ക്വാര്‍ട്ടറില്‍. നിലവിലെ ഒളിമ്പിക്സ് ജേതാക്കളും ലോക നാലാം നമ്പർ ടീമുമായ അർജൻ്റീനയെയാണ് ഇന്ത്യ കീഴടക്കിയത്. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ജയം.
പൂൾ എയിൽ മൂന്ന് ജയവും ഒരു തോൽവിയും സഹിതം 9 പോയിൻ്റാണ് ഇന്ത്യക്കുള്ളത്. നാല് മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ പ്രവേശനം.
ഒളിംപിക്‌സ് ബാഡ്‌മിന്റണിൽ പി വി സിന്ധു ക്വാർട്ടറിൽ പ്രവേശിച്ചു. ഡെൻമാർക്ക് താരം മിയയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് മുന്നേറ്റം. സ്‌കോര്‍: 21-15, 21-13.




