ചെന്നൈ : രാജ്യത്ത ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ചികിത്സയിലുളള കേരളം ആര്‍ വാല്യൂ(റിപ്രൊഡക്ടീവ് ഫാക്ടര്‍) വിലും മുന്നിലെന്ന് പഠനം. ചെന്നൈയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാത്തമറ്റിക്കല്‍ സ്റ്റഡീസിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തു.ഇതോടെ സംസ്ഥാനത്ത് പുതിയ കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാകുമെന്ന് പഠനം വ്യക്തമാക്കി.
വൈറസ് വ്യാപനം എത്ര വേഗത്തിലാണെന്ന് ആര്‍ വാല്യുവിലൂടെ മനിലാക്കാം. ഒരു കോവിഡ് രോഗിയില്‍ നിന്ന് എത്ര പേര്‍ക്ക് രോഗം പകരുമെന്ന് കണക്കാക്കുന്നതാണ് ആര്‍ വാല്യൂ. കേരളത്തിലെ ആര്‍ വാല്യു 1.11 ശതമാനമാണ്. അതായത് രോഗബാധിതരായ 100 പേര്‍ 111 പേരിലേക്ക് രോഗം പകരുന്നു. ആര്‍ വാല്യു ഒന്നില്‍ കുറവാണെങ്കില്‍, ഉദാഹരണത്തിന് 0.95 ആണെങ്കില്‍ രോഗം ബാധിച്ച 100പേര്‍ 95 പേരിലേക്ക് അണുബാധ വ്യാപിപ്പിക്കും എന്നാണ്. ജൂലൈ അവസാന വാരം രാജ്യത്തെ ആര്‍ വാല്യു 0.95 ആയിരുന്നു.
ആര്‍ വാല്യൂ ഒന്നിന് മുകളിലാകുന്നത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതിന്‍റെ സൂചനയാണ്. .ആര്‍ വാല്യൂ ഒന്നില്‍ കുറവാണെങ്കില്‍ നിലവിലുളളതിനെക്കാള്‍ പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നാണ് ശാസ്‌ത്രജ്ഞര്‍ പറയുന്നത്. ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാത്തമറ്റിക്കല്‍ സറ്റഡീസിന്റെ പഠന പ്രകാരം കേരളത്തിന്റെ ആര്‍ വാല്യു രാജ്യത്തിന്‍റെ പൊതുസ്ഥിതിയേക്കാള്‍ കൂടുതലാണ്. രാജ്യത്ത് മാര്‍ച്ച് 9 മുതല്‍ ഏപ്രില്‍ 21 വരെ ആര്‍ വാല്യു 1.37 ഉം, ഏപ്രില്‍ 24 മുതല്‍ മെയ് 1 വരെ 1.18 ഉം ആയിരുന്നു. അതിനിടയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയെങ്കിലും നിലവില്‍ 0.95 ല്‍ എത്തി നില്‍ക്കുകയാണ്. മെയ് 15 മുതല്‍ ജൂണ്‍ 26 വരെയാണ് രണ്ടാം തരംഗം തുടങ്ങിയ ശേഷം ഏറ്റവും കുറവ് ആര്‍ വാല്യു രേഖപ്പെടുത്തിയത്.0.78 ശതമാനം.
രാജ്യത്ത് ചികിത്സയിലുളളവരുടെ എണ്ണത്തില്‍ ദിനം പ്രതി മാറ്റമുണ്ടാകുന്നതിനാല്‍ കൃത്യമായ ഒരവലോഹനം പ്രയാസമാകും. എന്നാല്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആര്‍ വാല്യൂ ഒന്നിന് അടുത്താണെന്നാണ്. അത് വരും ദിവസങ്ങളില്‍ കൂടുകയോ കുറയുകയോ ചെയ്യാം. ഗവേഷക ,സംഘത്തെ നയിക്കുന്ന സീതാഭ്ര സിന്‍ഹ അറിയിച്ചു.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ആര്‍വാല്യു കേരളത്തിലാണ് . പൂണൈ ,ഡല്‍ഹി എന്നിവിടങ്ങളില്‍ ആര്‍ വാല്യു ഒന്നിനടുത്താണ്. എന്നാല്‍ മിക്ക വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇത് ഒന്നിന് മുകളിലാണ്. കോവിഡ് രണ്ടാം തരംഗത്തിന്‍റെ മൂര്‍ദ്ധന്യത്തിന് പിന്നാലെ കുറഞ്ഞ ആര്‍ വാല്യു ഇപ്പോള്‍ വീണ്ടും കൂടുകയാണെന്ന് ഗവേഷകര്‍ അറിയിച്ചു. രോഗ വ്യാപന തോത് ഉയരുമെന്നാണ് കേരളത്തിലെ ആര്‍ വാല്യു സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ നിലവിലെ സ്ഥിതി അടുത്ത കുറച്ച് ആഴ്‌ചകള്‍ കൂടി തുടരുമെന്നാണ് വിദഗ്‌ദര്‍ അഭിപ്രായപ്പെടുന്നത്.



