തൃശ്ശൂർ: പ്ലസ്ടുവിന് 89.33 ശതമാനം വിജയവുമായി കേരള കലാമണ്ഡലം

തൃശ്ശൂർ: 2020-21 അധ്യയന വര്‍ഷത്തിലെ ആര്‍ട്ട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരീക്ഷയില്‍ കലാമണ്ഡലം കല്‍പിത സര്‍വകലാശാലയ്ക്ക് 89.33 ശതമാനം വിജയം. പരീക്ഷ എഴുതിയ 75 വിദ്യാര്‍ത്ഥികളില്‍ 67 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. നൃത്തവിഭാഗത്തിലെ എസ് അമൃതശ്രീ, ആദിത്യ പിള്ള എന്നിവര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.

കഥകളി (വടക്കന്‍, തെക്കന്‍), മോഹിനിയാട്ടം, കൂടിയാട്ടം (ആണ്‍, പെണ്‍) ചെണ്ട, കഥകളി സംഗീതം, മദ്ദളം, ചുട്ടി, മിഴാവ്, തിമില, കര്‍ണാടക സംഗീതം, തുള്ളല്‍, മൃദംഗം എന്നീ പതിനാല് വിഭാഗങ്ങളിലെ കുട്ടികളാണ് പരീക്ഷ എഴുതിയത്. കോവിഡ് 19 ന്റെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴിയായിരുന്നു ഈ വര്‍ഷം അധ്യയനം നടത്തിയത്. പരീക്ഷാഫലത്തിന്റെ വിശദ വിവരങ്ങള്‍ക്ക് കലാമണ്ഡലത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kalamandalam.ac.in സന്ദര്‍ശിക്കുക. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →