റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരം കടന്നു

July 27, 2021 - 5:52 pm

– 1064 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 603 പേർക്ക് രോഗമുക്തി
– ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.48 %

ആലപ്പുഴ: പ്രതിദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും ആയിരം കടന്ന് ജില്ല. ജൂൺ 27 ചൊവ്വാഴ്ച 1064 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂൺ ഒമ്പതിനു ശേഷം ഇതാദ്യമായാണ് ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ആയിരം കടന്നത്. 603 പേർ രോഗമുക്തരായി. 9.48 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 
1047 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ആകെ 211768 പേർ രോഗമുക്തരായി. 8931 പേർ ചികിത്സയിലുണ്ട്.

267 പേർ കോവിഡ് ആശുപത്രികളിലും 1662 പേർ സി.എഫ്.എൽ.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 5671 പേർ വീടുകളിൽ ഐസൊലേഷനിലുണ്ട്. 215 പേരെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 1243 പേർ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 2862 പേർ നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടു. ആകെ 28461 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 11214 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധനയ്ക്ക് അയച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *