റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുണ്ടറ പീഡന പരാതി; പരാതിക്കാരി കൃത്യമായ തെളിവോ മൊഴിയോ നല്‍കിയിട്ടില്ല, സംശയം പ്രകടിപ്പിച്ച് ഡിഐജിയുടെ റിപ്പോര്‍ട്ട്

July 27, 2021 - 9:21 am

കൊല്ലം: കുണ്ടറയില്‍ എന്‍സിപി നേതാവ് പത്മാകരനെതിരെ യുവതി ഉന്നയിച്ച പീഡന പരാതിയില്‍ സംശയം പ്രകടിപ്പിച്ച് ഡിഐജിയുടെ റിപ്പോര്‍ട്ട്. പരാതിക്കാരി കൃത്യമായ തെളിവോ മൊഴിയോ നല്‍കിയിട്ടില്ലെന്നും പരാതിയുടെ നിജസ്ഥിതി സംബന്ധിച്ച് സംശയമുണ്ടെന്നും ഡിഐജി സഞ്ജയ് കുമാര്‍ ഗരുഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പരാതി രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നും ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പരാതി കൈകാര്യം ചെയ്യുന്നതില്‍ കുണ്ടറ സ്റ്റേഷന്‍ ഓഫീസര്‍ക്ക് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. കഴമ്പില്ലാത്ത പരാതി എന്നറിഞ്ഞിട്ടും തീര്‍പ്പിക്കാന്‍ ശ്രമിച്ചില്ലെന്നതാണ് സ്റ്റേഷന്‍ ഓഫീസറുടെ വീഴ്ചയായി ചൂണ്ടിക്കാട്ടുന്നത്.

മന്ത്രി എകെ ശശീന്ദ്രന്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ച് വിവാദമായ കേസിലെ അന്വേഷണത്തില്‍ വീഴ്ച ആരോപിച്ച് യുവതി രംഗത്ത് വന്നതോടെയായിരുന്നു സംഭവം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിഐജിയെ ചുമതലപ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *