പനാജി: അതിശക്തമായി തുടരുന്ന മഴയില്‍ ഗോവയില്‍ പ്രളയം. ഇതുവരെ ആയിരത്തോളം വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിതിനെ തുടര്‍ന്ന് നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു. പ്രളയത്തില്‍ ഒരാള്‍ മരിച്ചെന്നു റിപ്പോര്‍ട്ടുണ്ട്. 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനാണു സാക്ഷ്യം വഹിക്കുന്നതെന്നു ഗോവന്‍ സര്‍ക്കാര്‍ അറിയിച്ചു.
രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇന്നലെ ഉച്ചകഴിഞ്ഞ് വിവിധയിടങ്ങള്‍ സന്ദര്‍ശിച്ചു. തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ കര്‍ണാടകത്തിലും വിനാശം വിതച്ചു. മഴക്കെടുതികളില്‍ ഇതുവരെ പത്തോളം പേര്‍ മരിച്ചു. തീരമേഖലയിലും ഉത്തരകന്നഡയിലുമാണ് നാശമേറെ. 830 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. പതിനായിത്തോളം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്. സംഘങ്ങള്‍ രക്ഷാദൗത്യത്തിനു രംഗത്തുണ്ട്.