മുംബൈ: മഹാരാഷ്ട്രയിലെ മഴക്കെടുതി തുടരുന്നു. ഇതുവരെ മഴയില്‍ നഷ്ടമായത് 138 പേരുടെ ജീവനാണ്. കനത്തമഴ തുടരുന്ന മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലിലും പ്രളയത്തിലുമാണ് ഏറെ ജീവഹാനി. മരിച്ചവരിലേറെയും റായ്ഗഡ്, സതാര ജില്ലക്കാരാണ്. തീരദേശജില്ലയായ റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലില്‍ 38 പേരാണു മരിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. സതാര ജില്ലയില്‍ എട്ട് വീടുകള്‍ മണ്ണിനടിയിലായി. രത്നഗിരി ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 10 പേരെ കാണാതായി. 84,452 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. ദേശീയ ദുരന്തനിവാരണസേനയ്ക്കു പുറമേ കര-നാവികസേനകളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. വസിഷ്ടി നദി കരകവിഞ്ഞതിനേത്തുടര്‍ന്ന് ദക്ഷിണ ഗോവയില്‍ യാത്രാ ട്രെയിന്‍ പാളംതെറ്റി. പഞ്ച്ഗംഗാ നദി കരകവിഞ്ഞതിനേത്തുടര്‍ന്ന് 2019-ലെ പ്രളയത്തിനു സമാനമായ അവസ്ഥയിലാണു കോലാപുര്‍ നഗരം.. കോലാപുര്‍ ജില്ലയില്‍ 54 ഗ്രാമങ്ങള്‍ പൂര്‍ണമായും 821 ഗ്രാമങ്ങള്‍ ഭാഗികമായും വെള്ളത്തിനടിയിലാണ്. 40,882 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 10 സംസ്ഥാനപാതകളടക്കം 39 റോഡുകളില്‍ ഗതാഗതം നിരോധിച്ചു. ചികോടി നദി കരകവിഞ്ഞതിേനത്തുടര്‍ന്ന് ഒലിച്ചുപോയ ബസില്‍നിന്ന് എട്ട് നേപ്പാളികളടക്കം 11 യാത്രക്കാരെ രക്ഷപ്പെടുത്തി.