40 ലക്ഷം രൂപക്കുളള സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

ചെന്നൈ : 40 ലക്ഷംരൂപ വിലവരുന്ന സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റിലായി. ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌. 40.35 ലക്ഷം രൂപ വിലവരുന്ന 810 ഗ്രാം 24 കാരറ്റ്‌ സ്വര്‍ണമാണ്‌ കസ്റ്റംസ്‌ ഇയാളില്‍ നിന്ന്‌ പിടിച്ചെടുത്തത്‌. നാലുകെട്ടുകളിലായി മിശ്രിത രൂപത്തിലാണ്‌ സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചത്‌.

കഴിഞ്ഞ ഡിസംബറിലും 706 ഗ്രാം സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചിരുന്നു. അന്ന്‌ രണ്ട്‌ യുവാക്കളെയാണ്‌ പിടികൂടിയത്‌. ചെന്നൈ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തല്‍ വര്‍ദ്ധിച്ചുവെന്ന്‌ കസ്‌റ്റംസ്‌ അറിയിച്ചു. കഴിഞ്ഞ ജനുവരിയില്‍ മാത്രം 9 കിലോ സ്വര്‍ണമാണ്‌ കസ്‌റ്റംസ്‌ പിടിച്ചെടുത്തത്‌. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്‌.

Share
അഭിപ്രായം എഴുതാം