കൊച്ചി: മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്റര്‍ അനന്യ കുമാരിക്ക് ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ നിന്നും നേരിട്ടത് മോശം അനുഭവങ്ങളെന്ന് കുടുംബം. ചികില്‍സാ പിഴവുണ്ടായെന്ന ആരോപണം ഉയര്‍ത്തിയതിന് പിന്നാലെ ആശുപത്രി ജീവനക്കാര്‍ അനന്യയെ മര്‍ദ്ദിച്ചെന്ന് ഉള്‍പ്പെയാണ് കുടുംബത്തിന്റെ ആരോപണം. 21/07/21 ബുധനാഴ്ച പിതാവ് അലക്‌സാണ്ടര്‍ മാധ്യമങ്ങളോടായിരുന്നു ഇക്കാര്യം അറയിച്ചത്.
ശസ്ത്രക്രിയക്ക് പിന്നാലെ പലപ്പോളും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഇതിന് വേണ്ടി സമീപിച്ചപ്പോള്‍ ഡോക്ടറുടെ സേവനം പല സമയത്തും ലഭ്യമായിരുന്നില്ല. മെച്ചപ്പെട്ട ചികിത്സയല്ല ആശുപത്രിയില്‍ നിന്ന് ലഭിച്ചത്. ആശുപത്രി അമിത ചികിത്സാ ചെലവ് ഈടാക്കിയെന്നും ലിംഗമാറ്റ ശസ്ത്രക്രിയ്ക്കായി അനന്യ സമീപിച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്ക് എതിരെ അച്ഛന്‍ ആരോപണം ഉന്നയിച്ചു. ഒരിക്കല്‍ ആശുപത്രി പിആര്‍ഒ ഉള്‍പ്പെടെ ആശുപത്രി ജീവനക്കാര്‍ അനന്യയെ മര്‍ദ്ദിച്ചിരുന്നു എന്നും അലക്‌സാണ്ടര്‍ ആരോപിച്ചു.
അതിനിടെ, ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ മരണത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ട്രാന്‍സ്‌ജെണ്ടര്‍ സംഘടനകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയത്. ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയുള്‍പ്പെടെ പരാതി നല്‍കിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.



