തൃശ്ശൂർ: ‘സ്ത്രീധന നിരോധന നിയമം 1961’ സംസ്ഥാനത്ത് ഫലപ്രദമായി നടപ്പിലാക്കുന്നതിന് വനിതാക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയമുള്ള സംഘടനകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന സംഘടനകള്‍ സ്ത്രീധന നിരോധന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട് പീഡന നിരോധന ഓഫീസറെ സഹായിക്കണം. താല്‍പര്യമുള്ള സംഘടനകള്‍ നിര്‍ദിഷ്ട മാതൃകയിലുളള അപേക്ഷകള്‍ ജൂലൈ 27 നകം അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ വനിതാ ശിശു ക്ഷേമ വികസന ഓഫീസറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ -0472 361500
തൃശ്ശൂർ: സ്ത്രീധന നിരോധന നിയമം നടപ്പിലാക്കാന്‍ സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
