തൃശ്ശൂർ: വിദൂര മലയോര മേഖലകളില്‍ ഇന്‍ര്‍നെറ്റ് കണക്ടിവിറ്റിക്ക് കര്‍മ്മപദ്ധതി

തൃശ്ശൂർ: കോവിഡ് മഹാമാരിമൂലമുള്ള പ്രതിസന്ധിയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി ക്ലേശിക്കുന്ന വിദൂര പട്ടികവര്‍ഗ മലയോര മേഖലകളില്‍ അടിയന്തരമായി ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കുന്നതിന് കര്‍മപദ്ധതി തയ്യാറാക്കിയതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ അറിയിച്ചു. ജില്ലാതല വിദ്യാഭ്യാസ കര്‍മസമിതി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മണിയന്‍ കിണര്‍, കരടിക്കുന്ന്, പെരുന്തുമ്പ, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ എലിക്കോട്, കള്ളിച്ചിത്ര, ചീനിക്കോട്, ഒളനപ്പറമ്പ്, പഴയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ മാട്ടിന്‍മുകള്‍ എന്നീയിടങ്ങളില്‍ ബി.എസ്.എന്‍.എല്ലുമായി സഹകരിച്ച് ഓഗസറ്റ് 15 നകം ഇന്‍ര്‍നെറ്റ് ലഭ്യമാക്കുന്നതിന് യോഗം തീരുമാനിച്ചു. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.വി. വല്ലഭന്‍, പി.എം. അഹമ്മദ്, ജില്ലാപഞ്ചായത്ത് അംഗങ്ങളായ വി.എസ്. പ്രിന്‍സ്, കെ.വി സജു, അഡ്വ. ജോസഫ് ടാജറ്റ്, ബി.എസ്.എന്‍.എല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രവിചന്ദ്രന്‍, എസ്.എസ്.കെ കോര്‍ഡിനേറ്റര്‍ ബിന്ദു പരമേശ്വരന്‍, സെക്രട്ടറി കെ.ജി. തിലകന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Share
അഭിപ്രായം എഴുതാം