റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാക്‌സിന്റെ വില പുതുക്കി കേന്ദ്രം

July 18, 2021 - 12:17 pm

കേന്ദ്ര സര്‍ക്കാര്‍ കമ്പനികളില്‍ നിന്ന് വാങ്ങുന്ന കൊവിഡ് വാക്‌സിന്റെ വില പുതുക്കി.

സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് വാങ്ങുന്ന കൊവിഷീല്‍ഡിന് നികുതി ഉള്‍പ്പെടെ 215.15 രൂപയും ഭാരത് ബയോടെക്കില്‍നിന്നു വാങ്ങുന്ന കൊവാക്‌സിന് 225.75 രൂപയുമാണ് പുതിയ വില. നികുതി ഇല്ലാതെ 205 രൂപയാണ് കൊവിഷീല്‍ഡിന്റെ വില, കൊവാക്‌സിന് 215 രൂപയും. നിലവില്‍ 150 രൂപയ്ക്കാണ് കമ്പനികൾ കേന്ദ്ര സര്‍ക്കാരിന് രണ്ടു വാക്‌സിനും നല്‍കുന്നത്.

ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ വിതരണം ചെയ്യുന്ന 66 കോടി ഡോസ് വാക്‌സിനുള്ള ഓര്‍ഡര്‍ സര്‍ക്കാര്‍ കമ്പനികൾക്ക് നല്‍കി. കൊവിഷീല്‍ഡിന്റെ 37.5 കോടിയും കൊവാക്‌സിന്റെ 28.5 കോടിയും ഡോസ് ആണ് വാങ്ങുക.


കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വ്യത്യസ്ത വിലയ്ക്കാണ് കമ്പനികൾ വാക്‌സിന്‍ നല്‍കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *