റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യൻ മാധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് താലിബാൻ

July 17, 2021 - 3:51 pm

കാബൂൾ: ഇന്ത്യൻ മാധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് താലിബാൻ. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ സ്പിൻ ബോൽദാക്ക് പട്ടണത്തിൽ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലാണ് 16/07/21 വെള്ളിയാഴ്ച റോയിട്ടേഴ്സ് ഫോട്ടോ ജേണലിസ്റ്റായ ഡാനിഷ് കൊല്ലപ്പെട്ടത്.

മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടലിനെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ല. അദ്ദേഹം എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നും അറിയില്ല. താലിബാന്‍ വക്താവ് സാബിനുള്ള മുജാഹിദ് വ്യക്തമാക്കി.

“ഇന്ത്യൻ പത്രപ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ ഞങ്ങൾ ഖേദിക്കുന്നു. മാധ്യമപ്രവർത്തകർ ഞങ്ങളെ അറിയിക്കാതെ യുദ്ധമേഖലയിൽ പ്രവേശിച്ചതില്‍ ഞങ്ങൾ ഖേദിക്കുന്നു. ആരുടെ വെടിവയ്പിലാണ് സിദ്ദീഖി കൊല്ലപ്പെട്ടതെന്ന് ഞങ്ങൾക്ക് അറിയില്ല. എങ്ങനെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും അറിയില്ല. യുദ്ധമേഖലയിൽ പ്രവേശിക്കുന്ന ഏതൊരു പത്രപ്രവർത്തകനും ഞങ്ങളെ അറിയിക്കണം. ആ പ്രത്യേക വ്യക്തിക്ക് പ്രത്യേക പരിഗണന നല്‍കും ” – താലിബാൻ വക്താവ് സബിയുല്ല പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *