റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതിവര്‍ഷം 3000 കോടി രൂപയുടെ ബാധ്യത; നിര്‍മാണം കഴിഞ്ഞ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിനെതിരെ മുഖ്യമന്ത്രി

July 15, 2021 - 3:54 pm

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമാരമത്ത് വകുപ്പില്‍ പണി പൂര്‍ത്തിയായ റോഡുകളുടെ ഉദ്ഘാടനവും പ്രവൃത്തി ആരംഭവും 15/07/21 വ്യാഴാഴ്ച വിര്‍ച്വലായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡ് നിര്‍മാണം കഴിഞ്ഞുള്ള വെട്ടിപ്പൊളിക്കലാണ് റോഡുകളുടെ സംരക്ഷണത്തില്‍ കേരളം നേരിടുന്ന വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘പണി പൂര്‍ത്തിയായ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിലൂടെ പ്രതിവര്‍ഷം ഏതാണ്ട് 3000 കോടി രൂപയുടെ ബാധ്യത ഉണ്ടാകുന്നുണ്ട്. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമുണ്ടാകുക. അതിലൂടെയാണ് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുക,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായി ഒരു വെബ് പോര്‍ട്ടല്‍ വികസിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

റോഡുകളുടെ വികസനം കൂടിയെ തീരൂ. ഇത് തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *