സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളം: സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ചന്ദ്രദേവ് (47) എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. 11/07/21 ഞായറാഴ്ച രാവിലെ ആറ് മണിയോടെ ചോറ്റാനിക്കരയിലെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നും കാരണം വ്യക്തമല്ലെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചന്ദ്രദേവ് കടുത്ത മാനസിക സമര്‍ദത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം