യൂറോ രാജാക്കന്‍മാരെ അറിയാൻ മണിക്കൂറുകൾ

യൂറോ കപ്പ് ചാമ്പ്യന്മാരെ 11/07/2021 ഞായറാഴ്ച അറിയാം. വെംബ്ലിയിൽ രാത്രി 12.30ന് നടക്കുന്ന കലാശക്കൊട്ടിൽ യൂറോപ്പ് ഭരിക്കാന്‍ ഇംഗ്ലണ്ടും ഇറ്റലിയും വെംബ്ലിയില്‍ നേർക്കുനേർ എത്തുമ്പോൾ ഫലം അപ്രവചനീയമാണ്.

നിലവിലെ ചാമ്പ്യന്മാരും ലോക ചാമ്പ്യന്മാരും അരങ്ങൊഴിഞ്ഞ യൂറോയിൽ ഇനി ഇംഗ്ലണ്ടും ഇറ്റലിയും മാത്രമാണ് അവശേഷിക്കുന്നത്.

Red Also : കോപ്പയില്‍ അര്‍ജന്റീന

Read Also : കോപാ അമേരിക്ക: മൂന്നാം സ്ഥാനത്ത് കൊളംബിയ

Read Also : അര്‍ജന്‍റീനയുടെ വിജയാഹ്ളാദം അതിരുവിട്ടു; പടക്കം പൊട്ടിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

ഫുട്ബോളിന്‍റെ തറവാട്ടിൽ ഇംഗ്ലണ്ട് കിരീടത്തിലെത്തിയാൽ അത് പുത്തന്‍ ചരിത്രമാകും. ഒരേയൊരു യൂറോ കിരീടം മാത്രം കൈയ്യിലുള്ള ഇറ്റലിക്ക് 53 വർഷത്തെ ഇടവേള മായ്‌ക്കുക എന്ന വലിയ ലക്ഷ്യമാണ് മുന്നില്‍. ഈ ടൂര്‍ണമെന്റില്‍ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച ഏക ടീമാണ് ഇറ്റലി. 33 മത്സരങ്ങളുടെ അപരാജിത കുതിപ്പുമായാണ് മാഞ്ചിനിയുടെ ടീം ഫൈനലിന് എത്തുന്നത്.

Share
അഭിപ്രായം എഴുതാം