കോപ്പയില്‍ അര്‍ജന്റീന

അര്‍ജന്റീനയുടെ വെള്ളയിലെ നീലവരയന്‍ കുപ്പായത്തില്‍ ആദ്യമായി കിരീടത്തില്‍ മുത്തമിട്ട് മെസി. 28 വര്‍ഷം നീണ്ട അര്‍ജന്റീന മനസില്‍ പേറി നടന്ന ദുഖത്തിനും ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോളോടെ 11/07/2021 ഞായറാഴ്ച അവസാനം.

ലോങ് ഗോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ റോഡ്രിഗോ ലോദിക്ക് വന്ന പിഴവാണ് അര്‍ജന്റീനയുടെ കോപ്പ കിരീടധാരണത്തിലേക്ക് വഴിവെച്ചത്. 21ാം മിനിറ്റിലായിരുന്നു ഗോള്‍. തന്റെ നേര്‍ക്കെത്തിയ പന്ത് മരിയ ബ്രസീല്‍ ഗോള്‍കീപ്പറുടെ തലയ്ക്ക് മുകളിലൂടെ ഗോള്‍വലയിലെത്തിച്ചു.

കഴിഞ്ഞ ദശകത്തില്‍ മൂന്ന് വട്ടമാണ് മെസിക്ക് അര്‍ജന്റീനിയന്‍ കുപ്പായത്തിലെ ഫൈനലില്‍ കാലിടറിയത്. രണ്ട് തവണ കോപ്പയിലും 2014 ലോകകപ്പിലും. 2007ല്‍ കോപ്പ അമേരിക്ക ഫൈനല്‍. എതിരില്ലാത്ത മൂന്ന് ഗോളിന് ബ്രസീലിനോട് തോറ്റു. 2014 ലോകകപ്പ ഫൈനലില്‍ ജര്‍മനിയോട് 1 0ന് കീഴടങ്ങി. 2015 കോപ്പ അമേരിക്കയില്‍ ഷൂട്ടൗട്ടില്‍ 4-1ന് ചിലിക്ക് മുന്‍പില്‍ വീണു. 2016ലെ കോപ്പയില്‍ ചിലിയോട് ഷൂട്ടൗട്ടില്‍ വീണത് 2-4ന്. ഈ നാല് ഫൈനലിലും മെസി ഒരു ഗോള്‍ പോലും നേടിയിട്ടില്ല. കോപ്പ 2021ലും അതിന് മാറ്റമില്ല. 

Share
അഭിപ്രായം എഴുതാം