റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ അജ്ഞാത മൃതദേഹം

July 7, 2021 - 9:07 am

തിരുവനന്തപുരം : അഞ്ചുതെങ്ങില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ പുരുഷന്റെ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി. കിണര്‍ വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളാണ്‌ മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങള്‍ ആദ്യം കണ്ടത്‌. അഞ്ചുതെങ്ങ്‌ നെടുങ്കണ്ടയിലാണ്‌ സംഭവം. പോലീസും വിരലടയാള വിദ്‌ഗ്‌ദരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിന്‌ മൂന്നുമാസത്തോളം പഴക്കമുണ്ട്‌ .

കഴിഞ്ഞ ആറുമാസത്തോളമായി വീട്‌ പൂട്ടിക്കിടക്കുകയായിരുന്നു. വിദേശത്ത്‌ താമസമാക്കിയിരുന്ന വീട്ടുടമസ്ഥര്‍ നാട്ടിലേക്ക്‌ വരാന്‍ തീരുമാനിച്ചതോടെ വീടും പുരയിടവും വൃത്തിയാക്കാന്‍ തൊഴിലാളികളെ ഏല്‍പ്പിച്ചിരുന്നു. കിണറ്റില്‍ നിന്ന്‌ കൈപ്പത്തിയുടെ അംശം ലഭിച്ചതോടെ തൊഴിലാളികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിശദമായ പരിശോധനക്കുശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുളളുവെന്ന്‌ പോലീസ്‌ അറിയ്‌ച്ചു. സ്ഥലത്തെ പോസീസ്‌ സ്‌റ്റേഷനുകളില്‍ രജി്‌സറ്റര്‍ ചെയ്‌തിട്ടുളള മിസിംഗ്‌ കേസുകളുമായി ബന്ധപ്പെടുത്തി അന്വെഷണം നടത്തുമെന്ന് പോലീസ്‌ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *